ഏഷ്യൻ മിനിഗോൾഫ് ടൂർണമെന്റ്; സിയാലിൽ നിന്നു നാലുപേർക്ക് യോഗ്യത
1460017
Wednesday, October 9, 2024 8:19 AM IST
നെടുമ്പാശേരി : തായ്ലൻഡിൽ നടക്കുന്ന ഏഷ്യൻ മിനിഗോൾഫ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ മിനി ഗോൾഫ് ടീമിൽ അംഗങ്ങളായ സിയാൽ ഗോൾഫ് ക്ലബിൽ നിന്നുള്ള നാല് പേർ യോഗ്യത നേടി.
ഈ മാസം 10 മുതൽ 13 വരെയാണ് ടൂർണമെന്റ്് നടക്കുന്നത്. ബി. കൃഷ്ണ, ഭദ്ര ആർ. പിള്ള, ആരോൺ മാർട്ടിൻ ഡിസിൽവ, അഭിമന്യൂ വി. നായർ എന്നിവരാണ് സിയാലിൽനിന്നു ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. തമിഴ്നാട് സ്വദേശിയായ കോച്ച് മാധേഷ് കൃഷ്ണയാണ് ഇവരുടെ പരിശീലകൻ.
ഇവരോടൊപ്പം കേരളത്തിൽ നിന്നും എം. ഷജീറും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസം തായ്ലൻഡിലേക്ക് യാത്രയായി. ആദ്യമായാണ് കേരള മിനി ഗോൾഫ് താരങ്ങൾ ഒരു അന്തർദേശീയ മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്.