ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
1459805
Tuesday, October 8, 2024 10:37 PM IST
ഇരുന്പനം: കാൽനട തീർഥയാത്രയ്ക്കിടെ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇരുന്പനം മകളിയം അന്പലത്തിനടുത്ത് തേവറാനിക്കൽ (നാരെകാട്ട്) വീട്ടിൽ പൗലോസിന്റെ മകൻ ടി.പി. ജോർജ് (61) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടിന് കരിങ്ങാച്ചിറയിൽനിന്ന് കോതമംഗലം ചെറിയ പള്ളിയിലേക്ക് പുറപ്പെട്ട തീർഥയാത്രാ സംഘത്തിലെ അംഗമായിരുന്ന ജോർജിനെ വരിക്കോലിക്ക് സമീപം ദേശീയപാതയിലൂടെ നടന്നു പോകവെ പിന്നിൽ നിന്ന് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം ഇന്നു 11ന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: ബീന പെരിയപ്പുറം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ബേസിൽ (നേവൽ ബേസ്), ജിജി. മരുമക്കൾ: ഐശ്വര്യ ഷാജി, പ്രതീഷ് (യുകെ).