കോതമംഗലം എംഎ എൻജിനീയറിംഗ് കോളജിന്
1459717
Tuesday, October 8, 2024 7:27 AM IST
കോതമംഗലം : അധ്യയന വർഷത്തിൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐഎംഎ എവർ റോളിംഗ് പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റിന്.
കൊച്ചിൻ ഐഎംഎയുടെ നേതൃത്വത്തിൽ സ്ഥാപിതമായ പുരസ്കാരം ദേശീയ രക്തദാന ദിനാഘോഷങ്ങളുടെ ഭാഗമായി കലൂർ ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി, ഐഎംഎ ചെയർമാൻ ഡോ. കെ.എ. നാരായണൻകുട്ടി എന്നിവർ ചേർന്ന് സമ്മാനിച്ചു.
കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ദർശൻ ലാൽ, പ്രഫ. എൽദോ രാജ്, എൻഎസ്എസ് വോളന്റീയർമാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.