കൊച്ചി: ഇന്റര്‍നാഷണല്‍ കോസ്റ്റല്‍ ക്ലീനപ്പ് ദിനാചരണത്തിന്റെ ഭാഗമായി 21ന് ഫോര്‍ട്ട്കൊച്ചി, കുഴുപ്പള്ളി ബീച്ചുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ശൂചീകരണം നടത്തുന്നു. വിവിധ എന്‍ജിഒകള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും.