പിറവത്ത് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്
1454317
Thursday, September 19, 2024 3:52 AM IST
പിറവം: നാഷണൽ ആയുഷ് മിഷൻ കേരളയും ഭാരതീയ ചികിത്സാ വകുപ്പും പിറവം നഗരസഭയും പാഴൂർ എപിഎച്ച്സി ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കളമ്പൂർ പൗർണമി ക്ലബ് ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു.
ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഏലിയാമ്മ ഫിലിപ്പ്, പ്രശാന്ത് മമ്പുറത്ത്, പി. ഗിരീഷ്കുമാർ, അജേഷ് മനോഹർ, കെ.എൽ. ദീപ, ഷാന്റി വർഗീസ്, രാജി പോൾ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത നൂറോളം വയോജനങ്ങൾക്ക് മെഡിക്കൽ ഓഫീസർമാരായ കെ.എൽ. ദീപ, ലക്ഷ്മി പദ്മനാഭൻ, കെ. അനന്തകൃഷ്ണൻ ,
കെ.ബി. ശ്രീക്കുട്ടി, വിന്നി വി. വിത്സൻ, എം.പി. ആതിര എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനയും രക്ത പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ്, സൗജന്യ മരുന്നുകൾ എന്നീ സേവനങ്ങളും ലഭ്യമാക്കി. ആശാ പ്രവർത്തകർ, എംഎൽഎസ്പി സ്റ്റാഫ് നഴ്സുമാർ, ഫാർമസി അസിസ്റ്റന്റുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.