കാലടി: വയനാട് ഫണ്ട് തട്ടിപ്പിനെതിരെ കാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനാചരണവും, പ്രതിഷേധ പ്രകടനവും, യോഗവും നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ. ഡേവീസ് അധ്യക്ഷതവഹിച്ചു.
നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കെ.ഡി. പൗലോസ്, തോമസ് കോയിക്കര, സജി പള്ളിപ്പാടൻ, എം.പി. ലോനപ്പൻ, ടി.കെ. രാമചന്ദ്രൻ, പ്രിയ രഘു, പി.കെ. അലി അക്ബർ, എം.സി. രഘു എന്നിവർ പ്രസംഗിച്ചു.