സര്‍വകക്ഷി അനുശോചനയോഗം
1453442
Sunday, September 15, 2024 3:58 AM IST
അങ്കമാലി : സീതാറാം യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് അങ്കമാലിയില്‍ മൗന ജാഥയും സര്‍വ്വകക്ഷി അനുശോചന യോഗവും ചേര്‍ന്നു. പഴയ മാര്‍ക്കറ്റ് റോഡില്‍ നിന്നും ആരംഭിച്ച ജാഥ ടൗണ്‍ ചുറ്റി പഴയ നഗരസഭ ഓഫീസ് അങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന അനുശോചനയോഗത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി അംഗം സച്ചിന് ഐ. കുര്യാക്കോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റോജി എം. ജോണ്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് മാത്യു തോമസ്, മുന്‍ മന്ത്രി അഡ്വ. ജോസ് തെറ്റയില്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി.പത്രോസ്,
ഏരിയ സെക്രട്ടറി അഡ്വ. കെ.കെ.ഷിബു, എം.മുകേഷ്, സാംസണ് ചാക്കോ, പീറ്റര്‍ മേച്ചേരി, ബെന്നി മൂഞ്ഞേലി, എം.മനോജ്, ജെയ്സണ്‍ പാനികുളങ്ങര, മാത്യൂസ് കോലഞ്ചേരി, മാര്ട്ടിന് ബി.മുണ്ടാടന്‍, ബേബി വി. മുണ്ടാടന്‍, ജോണി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.