അങ്കമാലി: നഗരസഭയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് വിവരാവകാശ കൗണ്‍സിലും, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഇന്സ്റ്റിറ്റിയൂഷന് അവാര്‍ഡ് മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജിനു ലഭിച്ചു.
അങ്കമാലി വ്യപാര ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയില്‍ നിന്നു പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഷെമി ജോര്‍ജ് പുരസ്കാരം ഏറ്റുവാങ്ങി. റോജി.എം ജോണ്‍ എംഎല്‍എ പൊന്നാട അണിയിച്ചു.