കാലടിയിൽ കുടുംബശ്രീ ഓണം വിപണന മേള
1452943
Friday, September 13, 2024 3:36 AM IST
കാലടി: കാലടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യുടെ നേതൃത്വത്തിൽ ഓണ വിപണന മേള തുടങ്ങി. കാലടി ടൗൺ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി ഉദ്ഘാടനം നിർവഹിച്ചു.
കുടുംബശ്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നു ദിവസങ്ങളിലായി രണ്ട് സ്ഥലങ്ങളിലായാണ് ഈ വർഷത്തെ ഓണ വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. 14ന് മേള സമാപിക്കും.
സിഡിഎസ് ചെയർപേഴ്സൺ പൗളി ബേബി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജി വർഗീസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ചാക്കോ,
ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജു കല്ലുങ്ങൽ, മെമ്പർമാരായ ബിനോയ് കൂരൻ, അന്പിളി ശ്രീകുമാർ, ഷാനിത നൗഷാദ് , സിഡിഎസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.