പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു. സഹവികാരി ഫാ. ആന്റൺ ജോസഫ് ഇലഞ്ഞിക്കൽ മുഖ്യ കാർമികനായി. ഫാ. ഷെൽട്ടൺ വചന പ്രഘോഷണം നടത്തി. തിരുകർമങ്ങൾക്ക് ഫൊറോന വികാരി റവ. ഡോ. ആന്റണി ബിനോയ് അറക്കൽ നേതൃത്വം നൽകി.