ഓ​ണാ​ഘോ​ഷ​വും വ​യ​നാ​ട് ഫ​ണ്ട് കൈ​മാ​റ്റ​വും ന​ട​ത്തി
Tuesday, September 10, 2024 3:47 AM IST
കൊ​ച്ചി: ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍, കാ​രി​ക്കാ​മു​റി റെ​സി​ഡന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍, സാ​നു ഫൗ​ണ്ടേ​ഷ​ന്‍, എം.കെ. അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​വും വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ഫ​ണ്ട് കൈ​മാ​റ​ലും ന​ട​ത്തി. പ്ര​ഫ.​ എം.​കെ.​ സാ​നു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കാ​രി​ക്കാ​മു​റി റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ദാ​ശി​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ച്ചി കോ​ര്‍പ​റേ​ഷ​ന്‍ വി​ക​സ​നകാ​ര്യ സ്ഥി​രംസ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. റ​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ഫ​ണ്ട് ഒ​രു​ ല​ക്ഷം രൂ​പ പി.​ആ​ര്‍.​ റ​നീ​ഷി​ന് എം.​കെ.​ സാ​നു കൈ​മാ​റി. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​ ര​ഞ്ജി​നി, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ്, പ്ര​ഫ. എം.​ തോ​മ​സ് മാ​ത്യു, ജോ​സ​ഫ് ആ​ന്‍റ​ണി, സി.​ഡി.​ അ​നി​ല്‍​കു​മാ​ര്‍, ജോ​യ് കെ.​ ദേ​വ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.