സ്പൂണ്‍ ഹണി വിപണിയില്‍
1443308
Friday, August 9, 2024 4:07 AM IST
കോതമംഗലം: സ്പൂണ്‍ ഹണി വിപണിയില്‍ എത്തിച്ചു കോതമംഗലം ഭൂതത്താന്‍കെട്ട് ആസ്ഥാനമായുള്ള ബിജു തടത്തില്‍ ഫാം. പ്രത്യേതതരം സ്പൂണ്‍ 15 ഗ്രാം തേന്‍ ഫില്ല് ചെയ്തു പാക്ക് ചെയ്തു വിപണിയില്‍ എത്തിച്ചിരിക്കുന്നതാണ് സ്പൂണ്‍ ഹണി.
ഇതു ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കാന്‍ വളരെ എളുപ്പമാണ്. കുട്ടികള്‍ക്കു സ്കൂളില്‍ കൊടുത്തുവിടാന്‍ സൗകര്യമാണ്. പ്രമേഹ രോഗിയായ ഒരാള്‍ക്കു മിഠായി കഴിക്കുന്നതിനു പകരമായി ഒരു സ്പൂണ്‍ തേന്‍ കരുതിയാല്‍ ഷുഗര്‍ താഴ്ന്നാല്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ തേനിന്റെ ഗുണമേന്മ നഷ്ടപ്പെടാതിരിക്കാനും കഴിയും.
ഇതിനുപുറമേ തടത്തില്‍ ഫാം ഇന്ത്യയില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും വിളവെടുത്ത 20ഇനം തേനും ചെലവു കുറഞ്ഞതും പ്രീമിയം വിഭാഗത്തിലുള്ളതുമായ തേനും വിപണിയില്‍ എത്തിക്കുന്നു. അടുത്ത വര്‍ഷത്തോടെ തടത്തില്‍ ഫാമിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തേന്‍ മ്യൂസിയവും ഹണി പാര്‍ക്കും വികസിപ്പിക്കും.
ഹണി കോള ഉള്‍പ്പെടെയുള്ള മറ്റു ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കമ്പനി അധികൃതര്‍. ഭൂതത്താന്‍കെട്ട് അണക്കെട്ടിനു സമീപം 12 ഏക്കര്‍ സ്ഥലത്താണ് ബിജു തടത്തില്‍ ഫാമിന്റെ തേനീച്ച പരിപാലനവും പ്രോസസിംഗ് യൂണിറ്റും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കര്‍ഷകരില്‍നിന്നും നേരിട്ട് തേന്‍ ശേഖരിക്കുകയും എക്സ്പോര്‍ട്ട് ക്വാളിറ്റിയില്‍ പ്രോസസ് ചെയ്തു വിപണിയില്‍ എത്തിക്കുന്നു. പത്രസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ബിജു തടത്തില്‍, സിഇഒ എസ് അനീഷ് എന്നിവര്‍ പങ്കെടുത്തു.