കുസാറ്റിൽ മെഗാ ജോബ് ഫെയർ 31ന്
1443276
Friday, August 9, 2024 3:26 AM IST
കളമശേരി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യുടെ സഹകരണത്തോടെ ഈ മാസം 31 ന് ‘നിയുക്തി മെഗാ ജോബ് ഫെയർ’ സംഘടിപ്പിക്കും. നാഷണല്‍ എംപ്ലോമെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം മേഖലയിലെ ജോബ് ഫെയര്‍ കുസാറ്റ് ക്യാമ്പസിലാണ് നടത്തുന്നത്.
18-45 പ്രായപരിധിയിലുള്ള എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പിജി, ഐടിഐ. ഡിപ്ലോമ, ബിടെക്, പാരാമെഡിക്കല്‍ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. സ്വകാര്യ മേഖലയില്‍ നിന്നും ഐടി ടെക്നിക്കൽ, സെയില്‍സ്, ഓട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്മെന്റ്, അഡ്വര്‍ടൈസിംഗ്, സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍,
പ്രമുഖ റീട്ടെയിലേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കായി നൂറില്‍പ്പരം കന്പനികൾ പങ്കെടുക്കുന്ന മേളയിൽ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ: 0484-2422452, 0484-2422458, 9446025780, 8301040684, www.jobfest.kerala.gov.in സന്ദർശിക്കുക.