ദുരിതാശ്വാസ നിധിക്കെതിരെ വിമര്‍ശനം: കോണ്‍. പ്രവര്‍ത്തകനെതിരായ കേസ് ഫാസിസ്റ്റ് നടപടി: മുഹമ്മദ് ഷിയാസ്
1442126
Monday, August 5, 2024 3:24 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കളമശേരിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് കെ.എച്ച്. ഷിജുവിനെതിരായ പോലീസ് കേസ് ഫാസിസ്റ്റ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിട്ട സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ, പോലീസിന്റെ അതിവേഗ ഇടപെടല്‍ വിചിത്രമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരായ കേസില്‍ പോലീസ് കാട്ടിയ തിടുക്കം പരാതിക്കാരനായ സിപിഎം നേതാവ് മുമ്പ് നടത്തിയ തട്ടിപ്പുകളില്‍ ഉണ്ടായില്ല.
അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് പോലും നടപടി നേരിട്ട ആളാണ് സക്കീര്‍ ഹുസൈന്. യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിസ്ഥാനത്തുണ്ടായിരുന്നു ഇതേ സിപിഎം നേതാവ്.
അത്തരത്തില്‍ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയില്‍ യാതൊരു ക്രിമിനല്‍ കേസുകളിലും ആരോപണം നേരിട്ടിട്ടില്ലാത്ത പൊതുപ്രവര്‍ത്തകനെതിരെ കേസെടുക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട മാന്യത കാട്ടിയില്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായെങ്കില്‍ അതിനുത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. ആ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
വയനാട്ടിൽ സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒപ്പം തന്നെയുണ്ട്. അതേസമയം, സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ അതിനെ നോക്കിയിരിക്കില്ലെന്ന് ഷിയാസ് വ്യക്തമാക്കി.