ചാവറയില്‍ സാഹിത്യ ക്യാമ്പും മത്സരങ്ങളും
1441832
Sunday, August 4, 2024 4:30 AM IST
കൊച്ചി: മൂല്യശ്രുതി മാസികയും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി ഈ മാസം എഴിന് ഏകദിന സാഹിത്യ ക്യാമ്പും കഥ, കവിതാ രചന മത്സരങ്ങളും സംഘടിപ്പിക്കും. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരായ പി.എഫ്. മാത്യൂസ്, വിനോദ് കൃഷ്ണ, ട്രൈബി പുതുവയല്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. തനുജ ഭട്ടതിരി സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവർ 9495142011, 8075292205 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അറിയിച്ചു.