ആരക്കുന്നം: കാവനാപറന്പിൽ ഷാജിയുടെ മകൾ ഡോണ പ്രീത ഷാജി (23) കാനഡയിൽ കാറപകടത്തിൽ മരിച്ചു.
ഡോണ കാനഡയിൽ പഠനം കഴിഞ്ഞ് ഒരു വർഷം മുന്പ് നാട്ടിൽ വന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് അൽബാനിയിലെ ട്രാൻസ് കാനഡ ഹൈവേയിലാണ് അപകടമുണ്ടായത്. റാംപിലേക്ക് തിരിയുന്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മാതാവ്: പ്രീത. സഹോദരി: ദിയ.