കറുകുറ്റി ലയണ്‍സ് ക്ലബ് രജതജൂബിലി നിറവില്‍
1438092
Monday, July 22, 2024 4:10 AM IST
അങ്കമാലി: സേവനപാതയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി മുന്നേറുകയാണ് കറുകുറ്റി ലയണ്‍സ് ക്ലബ്. രജത ജൂബിലി വര്‍ഷമായ 2024-25 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്നു. ഈ വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 40 ഓട്ടോറിക്ഷകള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ നല്കി കറുകുറ്റി സെന്റ് സേവ്യേഴ്സ പള്ളി വികാരി ഫാ. സേവ്യര്‍ ആവള്ളില്‍ നിര്‍വഹിച്ചു.
സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന് ബയോഗ്യാസ് പ്ലാന്റും കറുകുറ്റിയിലെ നാലു സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും നല്കി.
നിര്‍ധനര്‍ക്ക് ഇരുപത്തഞ്ച് ഭവനങ്ങളുള്പ്പടെ ഒരു കോടിയില്‍പ്പരം രൂപയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടത്തുമെന്ന് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം.വി. ഡേവിസ് അറിയിച്ചു. മുന്‍ പ്രസിഡന്റ് ലിന്റോ പൈനാടത്തിനെയും മറ്റു ഭാരവാഹികളെയും യോഗത്തില്‍ അനുമോദിച്ചു.
റോജി എം. ജോണ്‍ എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വര്‍ഗീസ് ജോര്‍ജ് പൈനാടത്ത്(പ്രസിഡന്റ്), കെ.വി. റോബിന്‍സണ്‍(സെക്രട്ടറി ), പോളച്ചന് തച്ചില്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു.