എല്‍എഫ് നഴ്സിംഗ് കോളജില്‍ ബിരുദദാനം
1435926
Sunday, July 14, 2024 4:43 AM IST
അങ്കമാലി: ലിറ്റില്‍ ഫ്ളവര്‍ കോളജ് ഓഫ് നഴ്സിംഗിലെ 18 മത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെയും പത്താമത് ബാച്ച് പോസ്റ്റ് ബേസിക് നഴ്സിംഗ് വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങ് നടത്തി. കാരിത്താസ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ പ്രഫ. ട്വിങ്കിള്‍ മാത്യു ഉദ്ഘാടനം ചെയ്തു.
49 ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനികളും 16 പോസ്റ്റ് ബേസിക് നഴ്സിംഗ് വിദ്യാര്‍ഥിനികളുമാണ് ബിരുദം ഏറ്റുവാങ്ങിയത്. എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റോക്കി കൊല്ലംകുടി, പ്രിന്‍സിപ്പല്‍ ഡോ. പ്രിയ ജോസഫ്, ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്. അമുദന്, ചീഫ് നഴ്സിംഗ് ഓഫീസര്‍ സിസ്റ്റര്‍ പൂജിത , വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സിസ്റ്റര്‍ രമ്യ, വിദ്യാര്‍ഥി പ്രതിനിധി പെര്‍സിസ് ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. നഴ്സിംഗ് പഠനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.