തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ 70.4 ലക്ഷത്തിന്റെ പദ്ധതികള്‍ പൂര്‍ത്തിയായി
1430963
Sunday, June 23, 2024 5:07 AM IST
കൊച്ചി: ഹൈബി ഈഡന് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ 70.4 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായതായി റെയില്‍വേ.
പദ്ധതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടക്ടര് എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് റെയില്‍വേ പദ്ധതി പൂര്‍ത്തീകരണം സംബന്ധിച്ച് വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ഇന്റര്‍ലോക്ക് വിരിക്കുന്നതിനും ഡ്രെയിനേജ്, അപ്രോച്ച് റോഡുകള്‍, കോമ്പൗണ്ട് വാള് തുടങ്ങിയ ജോലികള്‍ ഉള്‍പ്പെട്ട 70,40,031 രൂപയുടെ പദ്ധതികളാണ് ഇവിടെ പൂർത്തിയായിട്ടുള്ളത്.
മറ്റുള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. മുളന്തുരുത്തി, പള്ളുരുത്തി, പാറക്കടവ്, വൈപ്പിന്‍ ബ്ലോക്കുകള്‍ക്ക് കീഴിലുള്ള വിവിധ പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
തൃക്കാക്കര ഭാരത്മാത കോളജ്, കൊച്ചിന് കോളജ് എന്നിവിടങ്ങളിലേക്ക് 10 ലാപ്ടോപ്പുകള് വീതം വാങ്ങുന്നതിനുള്ള നടപടികള്‍ പുര്‍ത്തിയായി. വിവിധ സ്കൂളുകളിലേക്കായി ലാപ് ടോപ്പുകളും സ്കൂള്‍ ബസുകളും വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.