നി​ർ​മ​ല കോ​ള​ജി​ന് 64 ല​ക്ഷ​ത്തി​ന്‍റെ കേ​ന്ദ്ര ഗ്രാ​ന്‍റ്
Sunday, June 16, 2024 4:53 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ന് (ഓ​ട്ടോ​ണോ​മ​സ്) കേ​ന്ദ്ര സ​ർ​ക്കാ​ർ 64 ല​ക്ഷം ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ചു. കോ​ള​ജി​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സം​യോ​ജി​ത​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി വ​കു​പ്പാ​ണ് 64 ല​ക്ഷ​ത്തി​ന്‍റെ ഗ്രാ​ന്‍റ് കോ​ള​ജി​ന് അ​നു​വ​ദി​ച്ച​ത്.

ഗ്രാ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ്പി​നും ഗ​വേ​ഷ​ണ​ത്തി​നും, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ പ​റ​ഞ്ഞു. കോ​ള​ജി​ലെ സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ നി​ല​വാ​ര​വും, എ​ൻ​എ​എ​സി, എ​ൻ​ഐ​ആ​ർ​എ​ഫ് ഉ​യ​ർ​ന്ന റാ​ങ്കിം​ഗു​ക​ളു​മാ​ണ് കോ​ള​ജി​നെ നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.

ര​സ​ത​ന്ത്ര മേ​ഖ​ല​യി​ലെ ക​ണ്ടു​പി​ടു​ത്ത​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജി​ന് പേ​റ്റ​ന്‍റും ല​ഭി​ച്ചി​രു​ന്നു. കോ​ള​ജ് ഓ​ട്ടോ​ണോ​മ​സ് പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ ദേ​ശീ​യ അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​നേ​ട്ടം.