റോബോട്ടിക് ഗൈനക്കോളജി കോണ്‍ക്ലേവ്
1425783
Wednesday, May 29, 2024 4:35 AM IST
കൊച്ചി: അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച റോബോട്ടിക് ഗൈനക്കോളജി കോണ്‍ക്ലേവ് 2024 സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
മിനിമലി ഇന്‍വേസീവ് ഗൈനക്കോളജി റോബോട്ടിക് ആന്‍ഡ് ലാപ്രോസ്കോപ്പിക് സര്ജന് ലീഡ് കണ്‍സള്‍ട്ടന്റായ ഡോ. ഊര്‍മിള സോമന് അധ്യക്ഷത വഹിച്ചു. റോബോട്ടിക് ഗൈനക്കോളജി മേഖലയില്‍ പ്രെസിഷന്‍, കെയര്‍, ഇന്നൊവേഷന് എന്നിവയ്ക്കുള്ള പ്രാധാന്യം എന്നതായിരുന്നു വിഷയം.
വിദഗ്ധരുടെ നേതൃത്വത്തില്‍ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഇമ്മേഴ്സീവ് ശില്പശാലകള്, അവതരണങ്ങള്‍, സംവേദനാത്മക പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടന്നു. മിനിമലി ഇന്‍വേസിവ് സര്‍ജിക്കല്‍ റോബോട്ടുകളുടെ നിര്‍മാതാക്കളായ ഇന്‍ട്യുട്ടീവ് സര്‍ജിക്കല്‍ ടീം രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ 10 പേര്‍ക്ക് രണ്ട് ബാച്ച് ലൈവ് സിമുലേഷന്‍ സെഷനുകള്‍ സംഘടിപ്പിച്ചു.