പട്ടത്തിന്റെ നൂലിൽ കുടുങ്ങിയ കൊക്കിനെ രക്ഷപ്പെടുത്തി
1425573
Tuesday, May 28, 2024 7:42 AM IST
ആലുവ: പാടത്ത് പട്ടത്തിന്റെ നൂലിൽ കുടുങ്ങിയ കൊക്കിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊയ്ത്തുകഴിഞ്ഞ കുട്ടമശേരി കുണ്ടോപാടത്ത് ചെറുപ്രാണികളെയും മറ്റും തിന്നാനായെത്തിയ കൊക്കുകളിലൊന്നാണ് നൂലിൽ കുടുക്കിയത്.
കഴുത്തിലും കാലിലും നൂൽ കുരുങ്ങി പറക്കാനാവാതെ ചെളിയിൽ കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കുട്ടമശേരി സ്വദേശികളായ മാഹിൻ എരുത്തിയിൽ, ഇബ്രാഹിം പള്ളിപ്രം എന്നിവരാണ് പാടത്തെ ചെളിയിൽ ഇറങ്ങി കൊക്കിനെ എടുത്ത് റോഡിൽ എത്തിച്ച ശേഷം കഴുത്തിലും കാലിലും കുരുങ്ങിയ നൂൽ നീക്കംചെയ്തത്.