കനാലിൽ വീണ് മധ്യവയസ്കൻ മരിച്ചു
1424878
Saturday, May 25, 2024 10:29 PM IST
വൈപ്പിൻ: ഞാറക്കൽ ബന്തർ കനാലിൽ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു. ഞാറക്കൽ മഞ്ഞനക്കാട് ഇരേൽപറന്പ് സിൽവിയുടെ മകൻ ജെയിംസ് (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് പള്ളിപ്പാലത്തിനു സമീപമാണ് വീണത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞാറക്കൽ എസ്ഐ കുഞ്ഞുമോൻ തോമസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം എണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.