ചെമ്മീൻ കഴിച്ച് ശ്വാസംമുട്ട്; യുവാവ് മരിച്ചു
1417201
Thursday, April 18, 2024 10:20 PM IST
ആലങ്ങാട്: ചെമ്മീൻ കഴിച്ച് ശ്വാസംമുട്ട് അനുഭവപ്പെട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറന്പിൽ സിബിൻദാസ് (46) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ചെമ്മീൻകറി കഴിച്ചതിനു ശേഷം ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
യുവാവിനു ചെമ്മീൻ അലർജിയായിരുന്നു. ഇതു മൂലമുണ്ടായ അസ്വസ്ഥതയാണു മരണകാരണമെന്നാണു പ്രഥമിക നിഗമനം. സാന്പിൾ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത (നഴ്സ്, മാൾട്ട). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാം ക്ലാസ് വിദ്യാർഥികൾ).