പെരുമാറ്റച്ചട്ട ലംഘനം: 17,677 പരാതികള്‍
1417140
Thursday, April 18, 2024 5:03 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 17677 പരാതികള്‍. ഇതില്‍ 17482 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു. 169 എണ്ണം കഴമ്പില്ലാത്തതിനാല്‍ ഉപേക്ഷിച്ചു. 26 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.
പരാതികള്‍ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്ട്രോള് റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതാതു നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.