കളമശേരിയില്‍ ഷൈന്റെ മണ്ഡല പര്യടനം
1417136
Thursday, April 18, 2024 5:03 AM IST
കൊച്ചി: കളമശേരിയില്‍ ജനപിന്തുണ വര്‍ധിപ്പിച്ച് എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്റെ പര്യടനം. ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്.
കടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ വളഞ്ഞമ്പലം, കണിയാംകുന്ന്, കിഴക്കേ കടുങ്ങല്ലൂര്‍, ഏലൂക്കര, കയന്റിക്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണമാണ് പ്രത്തകര്ക്കായി ഒരുക്കിയത്. കണിയാംകുന്ന് സ്വീകരണ കേന്ദ്രത്തില്‍ റജീബ് ചന്ദ്രന് വരച്ച ചിത്രം ടീച്ചര്‍ക്ക് സമ്മാനിച്ചു. ഏലൂക്കരയിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ അനില്‍ അഗസ്റ്റിന് എന്ന മത്സ്യ കര്ഷകന് വളര്‍ത്തു മത്സ്യം നല്‍കിയാണ് സ്വീകരിച്ചത്.
കളമശേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ എച്ച്എംടി കവല, റോക്ക് വെല്‍, വിടാകുഴ, പള്ളിലാംകര, കുസാറ്റ്, കേസരി, കുമ്മഞ്ചേരി കവല, റെഡ് സ്റ്റാര്‍, പരിഷത്ത് ഭവന്, കൂനംതൈ, വട്ടേകുന്നം എന്നീ കേന്ദ്രങ്ങളില്‍ നിന്നും ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി.
ഉച്ചയ്ക്കു ശേഷം ഏലൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മഞ്ഞുമ്മലില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ട്രസ്റ്റ് ഫാര്‍മ ജംഗ്ഷന്, പുത്തലം കടവ്, തറമാലി, പുതിയ റോഡ് ജംഗ്ഷന്, പവര്‍ലൂം ജംഗ്ഷന്, മേത്താനം എന്നീ കേന്ദ്രങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങി.