പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു
1417130
Thursday, April 18, 2024 4:52 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളിൽ മൂന്ന് മാസമായി വാഹന വാടക നൽകുകയോ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുകയോ ചെയ്യാത്തതിലും ഹരിത കർമസേനാ പ്രവർത്തനം നിലച്ചിട്ടും ഇടപെടാത്തതിലും പ്രതിഷേധിച്ചാണ് കമ്മിറ്റി ബഹിഷ്കരിച്ചത്.
പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യൂസ് വർക്കി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വി.ഇ. നാസർ അധ്യഷത വഹിച്ചു.
എം.സി. വിനയൻ, ഷോബി അനിൽ, ഷാഫി മുതിരക്കാലായിൽ, വിജി പ്രഭാകരൻ, എൽജി റോയി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.