മൂവാറ്റുപുഴ നഗരത്തിൽ റൂട്ട് മാർച്ച്
1416907
Wednesday, April 17, 2024 4:29 AM IST
മൂവാറ്റുപുഴ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സിആർപിഎഫും പോലീസും സംയുക്തമായി മൂവാറ്റുപുഴ നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മാർച്ച് പേഴയ്ക്കാപ്പിള്ളിയിൽനിന്ന് ആരംഭിച്ച് നഗരം ചുറ്റി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. സിആർപിഎഫ് സി97 ബറ്റാലിയൻ കമാണ്ടന്റ് ജാക്വിൻ സെനോ, മൂവാറ്റുപുഴ ഇൻസ്പക്ടർ ബി.കെ. അരുണ്‍, സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.