ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയ ഉത്തരവ് റദ്ദാക്കി
1416661
Tuesday, April 16, 2024 5:54 AM IST
ചാലക്കുടി: പോലീസ് ജീപ്പ് തല്ലിത്തകർത്ത കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കി. സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ തടയൽനിയമം അനുസരിച്ചുള്ള ജസ്റ്റിസ് വി. അനിൽകുമാർ അധ്യക്ഷനായ ഉപദേശകസമിതിയാണ് ഭേദഗതിചെയ്ത് ഉത്തരവായത്.
ജില്ലയിലേക്കു പ്രവേശനം തടഞ്ഞുകൊണ്ട് മാർച്ച് ഏഴിന് ഇറക്കിയ ഉത്തരവിനെ ചോദ്യംചെയ്ത് നിധിൻ പുല്ലൻ ഉപദേശകസമിതിക്കു ഹർജി നല്കിയിരുന്നു. 2023 ഡിസംബർ 22നാണ് പോലീസ് ജീപ്പ് തകർത്ത സംഭവം നടന്നത്.