എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
1416646
Tuesday, April 16, 2024 5:40 AM IST
നെടുമ്പാശേരി: ഏഴര ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിൽ അത്താണി ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബംഗളുരുവിൽ നിന്നും കാറിലാണ് എംഡിഎംഎ കടത്തിയത്.
കാറിന്റെ ഡാഷ്ബോർഡിൽ സിഗരറ്റ് കവറിനുള്ളിലാണ് രാസലഹരി ഒളിപ്പിച്ചിരുന്നത്. രാത്രി ഒമ്പതോടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘത്തെ തടഞ്ഞുനിർത്തി പിടികൂടിയത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.