പെരുന്നാൾ വിഭവങ്ങൾ വാങ്ങാനിറങ്ങിയ കുട്ടികളെ കാറിടിച്ചു
1415520
Wednesday, April 10, 2024 4:08 AM IST
കാക്കനാട്: പെരുന്നാൾ വിഭവങ്ങൾ വാങ്ങാനിറങ്ങിയ കുട്ടികളെ കാറിടിച്ച് തെറിപ്പിച്ചു. ഓലിമുഗൾ ഉള്ളമ്പള്ളി വീട്ടിൽ അൽതാഫ് (18), ഉള്ളമ്പള്ളി വീട്ടിൽ അബൂബക്കർ (14) എന്നിവർക്കാണ് കാർ അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
കാക്കനാട് ഓലിമുഗൾ പള്ളിക്ക് സമീപം സീപോർട്ട് റോഡ് മുറിച്ച് കടക്കാനായി റോഡരികിൽ കാത്തു നിൽക്കുകയായിരുന്ന കുട്ടികളെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. റോഡിൽ വീണ കുട്ടികൾക്ക് നേരെ കാറിലുണ്ടായിരുന്ന യുവാവ് ഇറങ്ങിവന്നു നെഞ്ചിലും മുഖത്തും അടിക്കുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായാണ് പരാതി. പിന്നീട് ഇടിച്ച കാറുമായി കടന്നു കളയുകയായിരുന്നു.
പരിക്കേറ്റവരെ കാക്കനാടള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി സംഘത്തിന്റെ കാറാണ് അപകടമുണ്ടാക്കി കടന്നു കളഞ്ഞതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.