ഉദയനഗര്‍ റോഡിന്റെ പണി പൂര്‍ത്തിയാക്കണം: ടി.ജെ. വിനോദ്
1396084
Wednesday, February 28, 2024 3:55 AM IST
കൊച്ചി: ഉദയനഗര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ടി.ജെ. വിനോദ് എംഎല്‍എ ആവശ്യപ്പെട്ടു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നിരന്തരമായി പരാതി ഉന്നയിക്കുകയാണ്.
രൂക്ഷമായ പൊടിശല്യം കാരണം ആളുകള്‍ക്ക് വീടുകളുടെ വാതില്‍ തുറന്നിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വഴിയരികിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് കച്ചവടം നടത്താനാകാത്ത സ്ഥിതിയാണ്. പലയിടത്തും നടപ്പാത നിര്‍മാണം ഒരു വശത്ത് മാത്രമാണ് നടക്കുന്നത്.
നിലവിലെ കാനയുടെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പുതിയ കാനയുണ്ടാക്കുന്നത് ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും. തേവര-പേരണ്ടൂര്‍ കനാലുമായി യോജിക്കാത്ത രീതിയിലാണ് കാന നിര്‍മാണം നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സിഎസ്എംഎല്ലിന് കത്തു നല്‍കിയതായും അദ്ദേഹം പറഞ്ഞു.