മുണ്ടക്കൻപടി കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം
1374376
Wednesday, November 29, 2023 6:46 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ മുണ്ടക്കൻപടി കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം മുടക്കിയാണ് കുറ്റിലഞ്ഞിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. 150 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാൻസിസ്, സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്തംഗം ഡയാന നോബി, പഞ്ചായത്തംഗം നാസർ വട്ടേകാടൻ, നേതാക്കന്മാരായ സലിം പേപ്പതി, ഷിഹാബ് ഓലിപാറ, അൻസാർ ഓലിപാറ, മൊയ്തു മുണ്ടക്കൽ, അനിൽ രാമൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.