അനുശോചന യോഗം ചേർന്നു
1374156
Tuesday, November 28, 2023 3:07 AM IST
കളമശേരി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീതനിശയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്ക് അനുശോചനമര്‍പ്പിച്ച് കുസാറ്റ് സമൂഹം.
രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ തമ്പി (സിവില്‍), ആന്‍ റിഫ്ത റോയ് ( ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), സാറ തോമസ് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) എന്നിവരാണ് മരിച്ചത്.
സര്‍വകലാശാലയെ സംബന്ധിച്ച് നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചതെന്നും മരിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ വികാരത്തെ മാനിക്കുന്നുവെന്നും വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് പറഞ്ഞു. വിഷമഘട്ടത്തില്‍ കൂടെ നിന്ന എല്ലാവര്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
രജിസ്ട്രാര്‍ ഡോ.വി. മീര അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ്ഒഇ പ്രിന്‍സിപ്പാള്‍ ഡോ. ദീപക് കുമാര്‍ സാഹു, വിദ്യാര്‍ഥി പ്രതിനിധി ശ്രീരാഗ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ചേർന്ന അനുശോചന യോഗത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും സര്‍വകലാശാല ജീവനക്കാരുമടക്കം 500 ഓളം പേര് പങ്കെടുത്തു.