മാറാടിയിലെ മാലിന്യം തള്ളൽ: നാല് പേർ കൂടി പിടിയിൽ
1339917
Monday, October 2, 2023 1:37 AM IST
മൂവാറ്റുപുഴ: മാറാടിയിൽ റോഡിലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും മാലിന്യം തള്ളിയ കേസിൽ നാല് പേർ കൂടി പിടിയിൽ.
ഈസ്റ്റ് മാറാടി കൂടത്തിൽ ബിജോ വിജയൻ (44), മുളവൂർ ആലപ്പാട്ട് ഷിന്റോ ജോണ് (41), നേര്യമംഗലം മാലിപുത്തൻപുരയിൽ അബ്ദുൾ സലാം (36), ഇടുക്കി വാഴത്തോപ്പ് കാളന്പേൽ ബിബിൻ ജോസഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കരിന്പന ബൈജു മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മീങ്കുന്നം നാവോളിമറ്റം റോഡിൽ പൂതക്കുന്നത്തിലാണ് ആറ് ലോഡ് മാലിന്യം നിക്ഷേപിച്ചത്.
ബിജോ വിജയനാണ് മാലിന്യം നിക്ഷേപിക്കാൻ അവസരമൊരുക്കിയത്. ഷിജോ ജോണും അബ്ദുൾ സലാമുമാണ് ഓടക്കാലി ഭാഗത്തുനിന്ന് മാലിന്യം കൊണ്ടുവന്നത്.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. ഒരു ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.