സാങ്കേതിക തകരാർ: എയർ ഇന്ത്യാ വിമാനം റദ്ദാക്കി
1339905
Monday, October 2, 2023 1:24 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി.
ഈ വിമാനത്തിൽ പോകാൻ എത്തിയ 262 യാത്രക്കാർ വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്. വിമാനത്തിന്റെ സങ്കേതിക തകരാറാണ് യാത്ര മുടങ്ങാൻ കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. തകരാർ പരിഹരിച്ച് എപ്പോൾ പുറപ്പെടുമെന്ന് പറയാൻ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.