വാക്കത്തൺ സംഘടിപ്പിച്ചു
1339427
Saturday, September 30, 2023 2:12 AM IST
കൊച്ചി: കൊച്ചിൻ കോസ്മോസ് നടത്തുന്ന ഏഴാമത്തെ "ഫോർ കെ ആഫ്റ്റർ ഫോർട്ടി" വാക്കത്തൺ റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ ടി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
നാല്പത് വയസിനുശേഷം നാല് കിലോമീറ്റർ നടക്കുക (ഫോർ കെ ആഫ്റ്റർ ഫോർട്ടി) എന്ന സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം 15 വയസിനു താഴെയുള്ള ഹൃദയസംബന്ധമായ അസുഖം ഉള്ള കുട്ടികൾക്ക് സൗജന്യ ചികിത്സയും ശാസ്ത്രക്രിയയും ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തൺ സംഘടിപ്പിച്ചത്.
കുട്ടികൾക്ക് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നാളെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്കു രണ്ടു വരെ രാമവർമ ക്ലബിൽ നടത്തുമെന്ന് ടി.ആർ. വിജയകുമാർ പറഞ്ഞു. ഡോ. ജി.എൻ. രമേശ്, ഡോ. ജേക്കബ് തോമസ്, കോസ്മോസ് പ്രസിഡന്റ് എം.എസ്. അശോകൻ, സെക്രട്ടറി സൂരജ് ശിവദാസ് എന്നിവർ പ്രസംഗിച്ചു.