ഡാനിഷ് അലിയെ അധിക്ഷേപിച്ചത് അപലപനീയം: ജോസ് തെറ്റയില്‍
1338395
Tuesday, September 26, 2023 12:52 AM IST
അങ്കമാലി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിഎസ്പി ലോകസഭാംഗം കുന്‍വര്‍ ഡാനിഷ് അലിയെ പാര്‍ലമെന്റില്‍ പ്രസംഗമധ്യേ അധിക്ഷേപിച്ച ബിജെപി എംപിയുടെ പരാമര്‍ശം അപലപനീയവും രാജ്യത്തിന് അപമാനകരവുമാണെന്ന് ജനതാദള്‍-എസ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍ പറഞ്ഞു.
ഈ പ്രസംഗം കേട്ട് അട്ടഹസിച്ച് ചിരിച്ച മുന്‍ കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഹര്ഷവര്ധന് എന്നിവരുടെ പെരുമാറ്റം അതിനേക്കാളേറെ മോശവും മാന്യതയ്ക്ക് നിരക്കാത്തതുമാണ്. തത്സമയം ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് അംഗം വേണ്ട വിധം ഇടപെട്ടില്ലായെന്ന അഭിപ്രായം ശക്തമാണ്.
പാര്‍ലമെന്റിന്റെ അന്തസിന് യോജിക്കാത്ത ഇത്തരം ജനാധിപത്യ വിരുദ്ധ പ്രസംഗങ്ങള്‍ക്കെതിരെ ദേശീയ മനസാക്ഷി ഉണരണമെന്നും ജോസ് തെറ്റയില്‍ അഭിപ്രായപ്പെട്ടു.