ബീഹാറിൽനിന്ന് യുവ ഐഎഎസ് സംഘം കരുമാലൂരിൽ
1336655
Tuesday, September 19, 2023 5:19 AM IST
കരുമാലൂർ: ബീഹാറിൽനിന്ന് യുവ ഐഎഎസ് ഓഫീസർമാരുടെ ഒരു സംഘം കരുമാലൂർ പഞ്ചായത്ത് സന്ദർശിക്കാനെത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും കുടുംബശ്രീ പ്രവർത്തനങ്ങളും നേരിട്ടുകണ്ട് വിലയിരുത്തുന്നതിനും പഠിക്കാനുമാണ് സംഘം കരുമാലൂരിൽ എത്തിയത്.
കരുമാലൂർ ആണ് കേരളത്തിൽ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്ത്. ബീഹാറിലെ വിവിധ ജില്ലകളിൽ അസി. കളക്ടർമാരായി നിയമനം ലഭിച്ച ഐഎഎസ് ഓഫീസർമാരാണ് സംഘത്തിലുള്ളത്. അടുത്ത നാല് ദിവസം ഇവർ പഞ്ചായത്തിൽ ഉണ്ടാകും പഞ്ചായത്തിലെ വിവിധ പദ്ധതികൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ, കൃഷിയിടങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ സംഘം സന്ദർശിക്കും.