ബൈക്കപകടത്തിൽ യുവാവ് മരിച്ചു
1300543
Tuesday, June 6, 2023 1:08 AM IST
കൂത്താട്ടുകുളം: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മംഗലത്തുതാഴം (ലക്ഷംവീട്) ആറുകാലിൽ സുകുമാരന്റെ മകൻ സുജിത് സുകുമാരൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30ന് മംഗലത്തുതാഴം എസ്എൻഡിപി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. കൂത്താട്ടുകുളം പോലീസ് എത്തി സുജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 12ന് നഗരസഭാ പൊതുശ്മശാനത്തിൽ. മാതാവ്: സുമ. സഹോദരൻ: സുമേഷ്.