മെഡിക്കൽ ക്യാമ്പ് നടത്തി
1244775
Thursday, December 1, 2022 1:03 AM IST
കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്, മാലിപ്പാറ സഹ. ബാങ്ക്, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രമേഹ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും നടത്തി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സി യുടെ ഡയബ് കെയർ പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മാലിപ്പാറ സഹ. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഡയബറ്റ്സ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ചീഫ് അഡ്വൈസർ കെ.വി. മത്തായി മുഖ്യ പ്രഭാഷണം നടത്തി.
സോൺ ചെയർമാൻ യു. റോയി, ബാങ്ക് പ്രസിഡന്റ് സണ്ണി പരണായിൽ, ലൈജു ഫിലിപ്പ്, ബിനോയി തോമസ്, ജി.രാജു, സജിത്ത് മലബാർ, കെ.ഒ. ഷാജി എന്നിവർ പ്രസംഗിച്ചു.