‘ഹാ​ർ​ട്ട​ത്തോ​ൺ’സ​മാ​പി​ച്ചു
Wednesday, September 28, 2022 12:22 AM IST
അ​ങ്ക​മാ​ലി: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പു​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹാ​ർ​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഹൃ​ദ​യാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി സൈ​ക്ലിം​ഗ് ക്ല​ബ്ബു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘ഹാ​ർ​ട്ട​ത്തോ​ൺ’ സ​മാ​പി​ച്ചു. മു​സി​രി​സ് സൈ​ക്ലിം​ഗ് ക്ല​ബ്, സൊ​സൈ​റ്റി ഫോ​ർ ഹാ​ർ​ട്ട്‌ ഫൈ​ലി​യ​ർ ആ​ൻ​ഡ് ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ, ഭീ​മ ജ്വ​ല്ല​റി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യാ​ണ് ഇ​ന്ന​ലെ കൊ​ച്ചി ഐ​എം​എ ഹൗ​സി​ൽ സ​മാ​പി​ച്ച​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും, കാ​സ​ർ​ഗോ​ഡ് നി​ന്നും 23ന് ​പു​ല​ർ​ച്ചെ 5ന് ​ഒ​രേ സ​മ​യം ആ​രം​ഭി​ച്ച്‌ കേ​ര​ള​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച യാ​ത്ര 17 ആ​ശു​പ​ത്രി​ക​ൾ, പൊ​തു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച യാ​ത്ര​യി​ൽ ഡോ​ക​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 50 അം​ഗ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ങ്ക​മാ​ലി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഇ​ന്ന് രാ​വി​ലെ 7ന് ​അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​ൽ​നി​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് അ​യി​നി​യാ​ട​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത യാ​ത്ര 8.30ന് ​കൊ​ച്ചി ഐ​എം​എ ഹൗ​സി​ൽ സ​മാ​പി​ച്ചു.
കാ​സ​ർ​കോ​ഡ് നി​ന്നാ​രം​ഭി​ച്ച യാ​ത്ര ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട് വ​ഴി​യും, തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ച യാ​ത്ര കൊ​ല്ലം, ആ​ല​പ്പു​ഴ, തി​രു​വ​ല്ല, കോ​ട്ട​യം പാ​ലാ, തൊ​ടു​പു​ഴ വ​ഴി​യും കൊ​ച്ചി​യി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​ശ​സ്ത ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രാ​ണ് ഹാ​ർ​ട്ട​ത്തോ​ണി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.