ചതുപ്പില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
1592717
Thursday, September 18, 2025 10:12 PM IST
നെടുങ്കണ്ടം: കല്ലാര്‍ പുഴയിലെ ചതുപ്പില്‍ അകപ്പെട്ട പശുവിനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് കല്ലാര്‍ കാരിപ്പുഴയില് ശോഭനയുടെ പശു കല്ലാര്‍ പുഴയിലെ ചതുപ്പില്‍ അകപ്പെട്ടത്. മേയുന്നതിനായി പുഴയോരത്ത് വിട്ട പശു കാല്‍വഴുതി ചതുപ്പില്‍ താഴ്ന്നുപോകുകയായിരുന്നു.
നെടുങ്കണ്ടം ഫയര്‍ ഫോഴ്സ് മണിക്കൂറിലധികം പരിശ്രമിച്ചാണ് പശുവിനെ കരയ്ക്കെത്തിച്ചത്.
ഫയര്‍ ഫോഴ്സ് അസി. സ്റ്റേഷന് ഓഫിസര്‍ പി.ഇ. സന്തോഷ്, ഉദ്യോഗസ്ഥരായ സജേഷ്, സന്തോഷ്, ബിബിന്‍, മാത്യു, ബിനീഷ്, റെജിമോന് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.