കമ്മീഷൻ അദാലത്ത്: 11 പരാതികൾ തീർപ്പാക്കി
1592448
Wednesday, September 17, 2025 11:32 PM IST
തൊടുപുഴ: സംസ്ഥാന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിൽ 11 പരാതികൾ പരിഹരിച്ചു. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് അധ്യക്ഷത വഹിച്ച യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ വിവിധ പദ്ധതികളും ലഹരിക്കെതിരായി നിരവധി കാന്പയിനുകളും നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആകെ 21 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 10 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. പുതുതായി നാല് പരാതികൾ ലഭിച്ചു.
ജോലിയിൽനിന്ന് അന്യായമായി പിരിച്ചുവിട്ടത്, വിദേശ തൊഴിൽ തട്ടിപ്പ്, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, ഭൂമി തരംമാറ്റൽ, വിദ്യാഭ്യാസലോണ്‍, സ്വകാര്യസ്ഥാപനത്തിലെ ശന്പളം തടഞ്ഞുവയ്ക്കൽ, എംജി. സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്. ഇതിൽ കേസെടുക്കേണ്ട പരാതികൾ പോലീസിന് കൈമാറി.
കമ്മീഷൻ അംഗം പി.സി. വിജിത, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, അസിസ്റ്റന്റ് ഓഫീസർ പി.അഭിഷേക് എന്നിവരും പങ്കെടുത്തു.