പോക്സോ കേസിൽ പ്രതി പിടിയിൽ
1592706
Thursday, September 18, 2025 9:26 PM IST
തൊടുപുഴ: പോക്സോ കേസിൽ പ്രതിയായ യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പൊട്ടൻപിലാവ് സ്വദേശി പി.കെ. വിജേഷാണ് (34) അറസ്റ്റിലായത്. ബുധനാഴ്ച കണ്ണൂരിൽനിന്നാണ് ഇയാളെ എസ്ഐ അജീഷ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
2024ലായിരുന്നു കേസിനാസ്പദമായ സംഭവം. 11കാരിയായ മകളെ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കണ്ണൂർ സ്വദേശിയായ കുട്ടിയുടെ മാതാവ് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. മാതാവിന്റെ സുഹൃത്താണ് അറസ്റ്റിലായ വിജീഷ്. പിന്നീട് യുവതി വിദേശത്തേക്ക് പോയതിനു ശേഷമാണ് പിതാവ് വിവരമറിയുന്നത്.