നാരകക്കാനം മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്ന്
1592714
Thursday, September 18, 2025 10:12 PM IST
ചെറുതോണി: നാരകക്കാനത്ത് പ്രവർത്തിക്കുന്ന മരിയാപുരം പഞ്ചായത്ത് മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ്് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ ഡബിൾ കട്ടിംഗ്, അമലഗിരി, നാരകക്കാനം, കല്ല്യാണത്തണ്ട്, ഡാംടോപ്പ്, ഇടുക്കി, മരിയാപുരം, ചട്ടിക്കുഴി, തകരപ്പിള്ളിമേട് പ്രദേശങ്ങളിലെ ക്ഷീരകർഷകരുടെ ആശ്രയകേന്ദ്രമാണ് നാരകക്കാനത്തെ ആശുപത്രി. മൃഗാശുപത്രിയിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപോയപ്പോൾ പുതിയ ഡോക്ടറെ നിയമിക്കാത്തത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വർഗീസ് വെട്ടിയാങ്കൽ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിക്കും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കും ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർക്കും ഇ-മെയിൽ വഴി നിവേദനം നൽകി.