തിരുപ്പൂരിൽ ട്രെയിൻ തട്ടി മരിച്ചത് ചപ്പാത്ത് സ്വദേശിയെന്ന് സംശയം
1592306
Wednesday, September 17, 2025 7:04 AM IST
ഉപ്പുതറ: തിരുപ്പൂരിൽ ട്രെയിൻ തട്ടി മരിച്ചത് ചപ്പാത്ത് സ്വദേശിയെന്ന് സംശയം. അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കിട്ടിയതോടെയാണ് ചപ്പാത്ത് കോക്കാംപാടത്ത് ഷൺമുഖൻ (85) ആണ് മരിച്ചതെന്ന സംശയമുണ്ടായത്. ബന്ധുക്കൾ തിരുപ്പൂർക്ക് തിരിച്ചിട്ടുണ്ട്.
ഈ മാസം എട്ടു മുതൽ ഷൺമുഖനെ കാണാനില്ലായിരുന്നു. പോലീസും ബന്ധുക്കളും പല യിടങ്ങളിലും അന്വഷിച്ചിരുന്നു. അതിനിടെയാണ് തിരുപ്പൂരിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചെന്ന പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടത്.
ഉപ്പുതറ പോലീസ് തിരുപ്പൂർ റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കി. ഇതോടെയാണ് മരിച്ചത് ഷൺമുഖനാണെന്ന സംശയം ബലപ്പെട്ടത്.