വന്യജീവി ആക്രമണം: കാന്തല്ലൂരിൽ ഹെൽപ്പ് ഡെസ്ക്
1592716
Thursday, September 18, 2025 10:12 PM IST
മറയൂർ: സംസ്ഥാന വനംവകുപ്പിന്റെ മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം മോഹൻദാസ്, കാന്തല്ലൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷിനു എസ്. മുഹമ്മദ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എസ്. മുത്തുകുമാർ, വണ്ണാന്തുറ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ. ഗിരിചന്ദ്രൻ, മൂന്നാർ ഫ്ലയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബൂബക്കർ സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാണ്.
യോഗത്തിന് പിന്നാലെ, ആനശല്യം മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം മണികണ്ഠൻ പരാതി നൽകി.