തൊടുപുഴ താലൂക്ക് വികസനസമിതിയോഗം
1592312
Wednesday, September 17, 2025 7:04 AM IST
തൊടുപുഴ: താലൂക്ക് വികസനസമിതി യോഗം നടത്തി. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസിൽദാർ എ.ആർ. അനീഷ്, ഡെപ്യൂട്ടി തഹസിൽദാർ എസ്. ഷൈനിമോൾ എന്നിവർ പ്രസംഗിച്ചു. ഒട്ടേറെ പരാതികൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
വണ്ണപ്പുറം പഞ്ചായത്തിലെ മോഷ്ടാക്കളുടെ വിളയാട്ടത്തിനും തൊടുപുഴയിലെ തെരുവുനായ ശല്യത്തിനും പരിഹാരം കാണണമെന്ന് ആർഎസ്പി (ലെനിനിസ്റ്റ്) ജില്ലാസെക്രട്ടറി എ.ആർ. രതീഷ് ആവശ്യപ്പെട്ടു.
താലൂക്ക് വികസനസമിതിയിൽ സ്ഥിരമായി ഹാജരാകാത്ത വകുപ്പുകളുടെ വിവരങ്ങൾ ജില്ലാകളക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന മുനിസിപ്പൽ ചെയർമാൻ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിൽ ആശുപത്രി വികസന സമിതി യോഗം വിളിക്കാത്തതിനെ സംബന്ധിച്ചും ആക്ഷേപമുയർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, ദിലീപ് മൈതീൻ, ജോർജ് അഗസ്റ്റിൻ, ജോണ് നെടിയപാല, മുഹമ്മദ് ഷെരീഫ്, ടോമി ജോർജ് എന്നിവർ പ്രസംഗിച്ചു.