ബംഗളൂരുവിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണം
1592318
Wednesday, September 17, 2025 7:04 AM IST
തിരുവനന്തപുരം: കട്ടപ്പനയിൽനിന്ന് കുമളി വഴി ബംഗളൂരുവിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാക്കുന്നേൽ വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാറിനു നിവേദനം നൽകി.
ഇടുക്കി ജില്ലയിലെ വ്യാപാരികൾക്കും വിദ്യാർഥികൾക്കും വളരെ പ്രയോജനം ലഭിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും അവധി ദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്തുന്ന കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി രാരിച്ചൻ അറിയിച്ചു.